Latest NewsNewsEntertainment

എനിക്ക് കൂ… എന്നൊരു സൗണ്ട് മാത്രമേ കുറച്ച്‌ നേരത്തേക്ക് കേള്‍ക്കാന്‍ പറ്റിയുള്ളൂ; നിത്യ അടിച്ചതിനെക്കുറിച്ചു വിവേക്

ആ സീനില്‍ നിത്യ മേനോന്‍ ഒര്‍ജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.

പരസ്പരം എന്ന ജനപ്രിയ പരമ്പരയിൽ സൂരജ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് വിവേക് ഗോപന്‍. നിത്യ മേനോൻ നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയിൽ ചെയ്ത വേഷം ശ്രദ്ധിക്കപെട്ടിരുന്നു. അതിനെക്കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.

”തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീന്‍ കണ്ട് കുറേ കൂട്ടുകാര്‍ വിളിച്ച്‌ പറഞ്ഞിരുന്നു. നിത്യ മേനോനെ ശല്യം ചെയ്യാന്‍ വേണ്ടി ബസില്‍ കയറി വേഷമായിരുന്നു ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ആ സീനില്‍ നിത്യ മേനോന്‍ ഒര്‍ജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.

അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടിച്ച്‌ കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഓക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ഞാന്‍ കേട്ടില്ല. എനിക്ക് കൂ… എന്നൊരു സൗണ്ട് മാത്രമേ കുറച്ച്‌ നേരത്തേക്ക് കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ഒറ്റ ടേക്കില്‍ തന്നെ ആ സീന്‍ ഓക്കെയായി.” വിവേക് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button