Latest NewsNewsIndia

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ലക്നൗ : സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബരാബാങ്കി സ്വദേശി സഗീർ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്.

ബരാബാങ്കിയിലെ സയിദ്പൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആക്ഷേപകരമായ ഫോട്ടോകൾ സഗീർ അഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായാണ് പരാതി ലഭിച്ചത്.

തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി പറഞ്ഞു. ഇയാളെ ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button