ഗൂഡല്ലൂര്‍ : പത്ത് മിനിറ്റിന്റെ വ്യത്യാസത്തില്‍ അച്ഛനേയും മകനേയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. തമിഴ്നാട് ഗൂഡല്ലൂരിലാണ് സംഭവം. കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്പര്‍ പാടിക്ക് സമീപമായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനന്ദരാജ് (48), മകന് പ്രശാന്ത്(20) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
പ്രശാന്ത് ഇന്നലെ വൈകിട്ട് ആറേകാലോടെ വോളിബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് സ്വന്തം വീടിന്റെ പത്ത് മീറ്റര്‍ അകലെ വെച്ചാണ് പ്രശാന്ത് കൊല്ലപ്പെട്ടത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ നടുങ്ങിയിരിക്കുകയാണ്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പ്രതിഷേധം കനത്തതോടെ രാത്രി വൈകിയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. പഞ്ചായത്ത് യൂണിയന് കൗണ്‍സിലറാണ് മരിച്ച ആനന്ദരാജ്. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments