തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി. ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം അറിയിക്കുകയുണ്ടായത്. നിലവിലെ രീതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരുന്നതാണ്. ശബരിമലയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് കൂടുതല്‍ പേരെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണമായിരിക്കുന്നത്.
നിലവില്‍ സാധാരണ ദിനങ്ങളില്‍ രണ്ടായിരവും ആഴ്ചയുടെ അവസാന ദിനങ്ങളില്‍ മൂവായിരവും തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
Post Your Comments