സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷവും ബിജെപിയും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി സ്പീക്കർ. സ്വപ്നയുമായി മുൻപരിചയമോ അടുത്തബന്ധമോ ഇല്ലെന്ന് സ്പീക്കർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
യു എ ഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമാണ് തനിക്ക് സ്വപ്നയെ പരിചയമെന്ന് സ്പീക്കർ പറയുന്നു. സ്വപ്നയുടെ പരിചയത്തിലുള്ള ഒരു കട ഉദ്ഘാടനം ചെയ്യാൻ നെടുമങ്ങാട്ട് പോയി എന്നതാണ് താൻ ചെയ്ത അബദ്ധമെന്ന് സ്പീക്കർ തുറന്നു സമ്മതിക്കുന്നു. സ്പീക്കറിന്റെ വാക്കുകൾ ഇങ്ങനെ:
‘ഒരു യാത്രകളിലും അവർ കൂടെ ഉണ്ടായിരുന്നില്ല. അവരുടെ നിർബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാർബർ എന്നൊരു കട ഞാൻ ഉദ്ഘാടനം ചെയ്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആ യാത്ര. ആ കട ഉദ്ഘാടനം ചെയതിന്റെ പേരിലാണ് എനിക്കെതിരെ ആക്ഷേപങ്ങൾ ഉയരുന്നത്. മൂന്ന് തവണ ഒഴിഞ്ഞു മാറിയതാണ്. പിന്നീട് സ്വപ്നയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പോയത്’.
Post Your Comments