തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സോളാര്‍ വിവാദനായിക സരിത എസ്.നായര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ. ഇത് സംബന്ധിച്ച് ബെവ്‌കോ എം ഡി ജി. സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.കോര്‍പറേഷന്റെ പേരില്‍ സരിത നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന സൂചനകള്‍ വരുന്നു.
കോര്‍പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നല്‍കിയത്.ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലാതെ ബവ്‌കോയുടെയും കെടിഡിസിയുടെയും പേരില്‍ തട്ടിപ്പു നടത്താനാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബവ്‌കോയില്‍ പിഎസ്‌സി നിയമനം നടക്കുന്ന സമയത്തെ തട്ടിപ്പ് സര്‍ക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്.
ഏതായാലും ബവ്‌കോ ജിഎമ്മായ മീനാ കുമാരി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്.ഇരുപത് പേരോളം സരിതയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട് . 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ പ്രശ്നമുണ്ടാക്കി.
read also: നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്, സമഗ്ര അന്വേഷണം വേണം: സന്ദീപ് വചസ്പതി
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. പരാതിയില്‍ സരിതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും നെയ്യാറ്റിന്‍കര പൊലീസ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്ന ആരോപണമുണ്ടായിരുന്നു. കഴിഞ്ഞമാസം എട്ടിനാണ് കേസില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments