Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം, ആക്ടീവ ഇടിച്ചിട്ട വാഹനം കണ്ടെത്തി

വാഹനം കണ്ടെത്തിയപ്പോള്‍ ദുരൂഹതയേറി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്.

Read Also : “ഇയാൾ മറ്റു മാധ്യമപ്രവർത്തകർക്കു പോലും അപമാനമായിരുന്നു” എസ്‌വി പ്രദീപിനെ അപമാനിച്ച് പോരാളി ഷാജി

തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിര്‍ത്താതെ പോയി. സ്വരാജ് മസ്ത ലോറിയാണ് ഇടിച്ചതെന്നു നേമം പൊലീസ് വ്യക്തമാക്കി.തിരുവനന്തപുരം നേമത്തിനടുത്ത് കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നുഅപകടം. ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓള്‍ ഇന്ത്യ ഡേിയോ, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം ചാനല്‍ വിട്ടതിന് ശേഷം വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്നു ഇടക്കാലത്ത്. പ്രദീപ്. പിന്നീട് ഓണ്‍ലൈന്‍ മീഡിയകള്‍ തുടങ്ങുകയും അതെല്ലാം വിജയത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു . ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ നടത്തുകയായിരുന്നു പ്രദീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button