Latest NewsNewsIndiaInternational

ഹിന്ദു പെൺകുട്ടികളെ മുസ്ലീങ്ങൾ തട്ടിക്കൊണ്ട് പോകുന്നു, ഭീഷണിയും പീഡനവും തുടർക്കഥ; ന്യൂനപക്ഷങ്ങളെ ക്രൂശിച്ച് പാകിസ്ഥാൻ

ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്ന രാജ്യമായി പാകിസ്താൻ

പാകിസ്ഥാനിലെ ന്യുനപക്ഷങ്ങളുടെ ദുരിതപൂർണമായ ജീവിതത്തിന് അറുതിയില്ല?. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ക്രൂരത തുടർന്ന് പാകിസ്ഥാൻ ഭരണകുടം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൊടിയ പീഡനങ്ങൾ അനുഭവിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ.

Also Read: ഭീകര സംഘടന തലവൻ വീട്ടിൽ അതിഥികളെ സ്വീകരിച്ചും സൽക്കരിച്ചും ജീവിക്കുന്നു; എല്ലാത്തിനും ഒത്താശ ചെയ്തു കൊടുക്കുന്നത് ഇമ്രാൻ ഖാൻ

ന്യൂനപക്ഷ സംരക്ഷകനാണ് താനും തന്റെ ഭരണകൂടവുമെന്ന് അന്താരാഷ്ട്ര വേദികളിൽ സ്വയം കൊട്ടിഘോഷിച്ച ഇമ്രാൻ ഖാന് ഈ റിപ്പോർട്ടുകൾ കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഹിന്ദു വിഭാഗങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ സുരക്ഷിതമല്ലാത്ത രാജ്യമായി പാകിസ്ഥാൻ മാറി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രത്യേകിച്ച് ഹിന്ദു പെൺകുട്ടികളെ അവരുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെ മുസ്ലീങ്ങൾ തട്ടികൊണ്ടുപോകുകയും അവരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ തട്ടിക്കൊണ്ട് പോകുന്ന പെൺകുട്ടികളെ നിർബന്ധിച്ച് പ്രായമായ മുസ്ലീം പുരുഷന്മാർക്ക് വിവാഹം ചെയ്ത് നൽകുകയും ചെയ്യുന്നു. ഇതിലൂടെ പെൺകുട്ടിയുടെ ജീവിതം തന്നെ ദുരിതപുർണമാവുകയാണ്. ക്രൂരമായ മാനസിക/ശാരീരിക പീഡനങ്ങൾക്ക് നിരവധി പെൺകുട്ടികൾ ഇരയായിട്ടണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read: പാകിസ്ഥാനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടത് ഇമ്രാൻ ഖാൻ സർക്കാരെന്ന് സർവേ ; പ്രതിഷേധവുമായി ജനങ്ങൾ

ഇതിനെതിരെ പരാതി നൽകാൻ ശ്രമിച്ചാലും ഫലം ഉണ്ടാകുന്നില്ല. പെുൺകുട്ടികളുടെ മാതാപിതാക്കളെ വരെ ഭീഷണിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സർക്കാർ സംവിധാനങ്ങളെല്ലാം തന്നെ ഭൂരിപക്ഷത്തിന് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് സിഖ് മതവിഭാഗങ്ങളുടെ അവസ്ഥയും ഇത്രതന്നെ മോശമാണ്. സിഖ് ആരാധനാലയങ്ങളുടെ നിയന്ത്രണം സിഖ് സംഘടനകളിൽ നിന്നും ഏറ്റെടുക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് ഇപ്പോൾ ഇമ്രാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button