റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ഡ്രൈവിംങ് ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധമാക്കി. നിലവില്‍ ആറ് ദിവസത്തെ പരിശീലനമായിരുന്നു നിര്‍ബന്ധം. ഡ്രൈവിംങ് ലൈസന്‍സിനായി എല്ലാ അപേക്ഷകര്‍ക്കും പുതിയ നിയമങ്ങള്‍ നിര്‍ബന്ധമാണെന്ന് ആര്‍എകെ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സയീദ് അല്‍ ഹുമൈദി പറഞ്ഞു.
ഡ്രൈവിംങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിംങ് പരിശീലനവും പൂര്‍ത്തിയാക്കണം. പതിനഞ്ച് ദിവസത്തില്‍ അഞ്ച് ദിവസം ഡ്രൈവിംങ് സ്‌കൂളിനകത്തും ബാക്കി ദിവസങ്ങളില്‍ റോഡിലും പരിശീലനമുണ്ടാകും. റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവിംങ് പരിശീലനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് പുതിയ തീരുമാനം.
ഈ നിബന്ധനകള്‍ ഹെവി ലൈസന്‍സ്, ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി മുഴുവന്‍ വാഹനങ്ങള്‍ക്കും ബാധകമായിരിക്കും. രണ്ടു ദിവസം രാത്രികാല ഡ്രൈവിങിംലും പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ലൈസന്‍സിനായുള്ള ടെസ്റ്റിനെ അഭിമുഖീകരിക്കുക.
Post Your Comments