തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇനി എല്ലാവരുടേയും ആകാംക്ഷ ഇനി ആരായിരിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുക എന്നതിനെ കുറിച്ചാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് സൂചനകള്‍ നല്‍കി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്. സംരംഭകനും അദ്ധ്യാപകനുമായ ബിലാല്‍ ഷിബിലി എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തിലെ സാദ്ധ്യതകള്‍ വിവരിക്കുന്നത്.
ഫലം വരുമ്പോള്‍ സിപിഎമ്മും ലീഗും അവരുടെ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തുമെന്നും പോള്‍ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളിലും സീറ്റുകളിലും കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നുമാണ് ബിലാല്‍ പറയുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന കേരളത്തിലെ കുടുംബങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ അമ്പരപ്പിക്കുന്ന രീതിയില്‍ ബിജെപിയിലേക്ക് ഒഴുകിയേക്കും എന്നുള്ളതാണ് ഇതിനു കാരണമായി ബിലാല്‍ പറയുന്നത്. അതേസമയം, തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎം ആധിപത്യം തന്നെയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറയുന്നു.
കുറിപ്പ് ചുവടെ:
‘CPI(M) ഉം ലീഗും അവരുടെ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തും. BJP യുടെ വോട്ടും സീറ്റും ഭീകരമായി വര്‍ദ്ധിക്കും. പരമ്ബരാഗത കോണ്‍ഗ്രസ്സ് കുടുംബങ്ങളുടെ വോട്ടുകള്‍ ഞെട്ടിക്കുന്ന രീതിയില്‍ ബിജെപിയിലേക്ക് ഷിഫ്റ്റായതാണ് അതിന് കാരണം.
വെല്‍ഫെയര്‍ പാര്‍ട്ടി – UDF സഖ്യം കോഴിക്കോട് ജില്ലയില്‍ UDF ന് ഗുണം ചെയ്യും. പക്ഷെ, ബാക്കി ജില്ലകളില്‍ മേലെ പറഞ്ഞ പ്രതിഭാസത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് ഈ സഖ്യമാവും. കേരളത്തിന്റെ മുന്നണി സമവാക്യങ്ങള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മാറും. അതിന്റെ മൂലകാരണമായി ഈ തെരഞ്ഞെടുപ്പ് അറിയപ്പെടും.
കേന്ദ്ര ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും കൂട്ടായ അക്രമണത്തെ LDF അതിജീവിക്കുക റേഷനും പെന്‍ഷനും കൊണ്ട് തന്നെയാവും. ആരോഗ്യ – വിഭ്യാഭ്യാസ രംഗത്ത് വന്ന വന്‍മുന്നേറ്റങ്ങളും മഹാമാരികളെ ധീരമായി അതിജീവിച്ചതും വികസന പദ്ധതികളും യുവ വോട്ടര്‍മാരെ LDF ലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമാവും. പക്ഷെ, മതം അതിന്റെ റോള് ഭംഗിയായി നിര്‍വഹിക്കുന്നത് കൊണ്ട് തന്നെ ഒരു തരംഗമായി അത് മാറാന്‍ സാധ്യത കാണുന്നില്ല.
എങ്കിലും, നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ 60 % ആധിപത്യം LDF നാണ്. അത് തുടരും. അപ്പൊ, പിന്നെ എന്ത് മാറ്റമാണ് വരാന്‍ പോകുന്നത് എന്നല്ലേ…? കോണ്‍ഗ്രസ്സിന്റെ സ്പേസ് മെല്ലെ ബിജെപി ഏറ്റെടുക്കും. ലീഗിന്റെ മുന്നേറ്റത്തില്‍ അത് ദൃശ്യമാവില്ലെന്ന് മാത്രം.
Post Your Comments