Latest NewsNewsIndia

പഞ്ചാബിലെ കർഷകർക്ക് മാത്രമെന്താണ് പ്രത്യേകത? പ്രതിഷേധം ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ; കിഷൻ റെഡ്ഡി

കാർഷിക നിയമത്തിനെതിരായ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി. പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർക്ക് ഗുണം ചെയ്യുന്നതാണ് കാർഷിക ബില്ല് എന്ന വസ്തുത മറച്ച് വെയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Also Read:കാർഷിക നിയമങ്ങൾക്ക് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള കർഷക സംഘടനകൾ

കർഷകർ പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുത്. രാഷ്ട്രീയ പാർട്ടികൾ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം മുതലെടുക്കുന്നു. പഞ്ചാബിലെ കർഷകർക്ക് മാത്രമെന്താണ് പ്രത്യേകത. ഇന്ത്യയിലെ മറ്റിടങ്ങളിലെ കർഷകരെല്ലാം നിയമത്ത അനുകൂലിക്കുന്നുണ്ടല്ലോ. തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും കർഷകർ വിട്ടു നിൽക്കണം. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബിജെപി സർക്കാർ എന്നും പ്രയത്‌നിക്കുന്നത്.

രാജ്യത്തെ കർഷകർക്കെതിരായ ഒന്നും കാർഷിക നിയമത്തിലില്ല. കർഷകരുമായി ചർച്ച നടത്താനും അവരുടെ ആവശ്യങ്ങളനുസരിച്ച് നിയമത്തിൽ ഭേദഗതി വരുത്താനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇ സംഘടനകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ മാറി നിൽക്കണമെന്നും കർഷകരോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button