Latest NewsKeralaNews

നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ ഇടതുമുന്നണി സര്‍ക്കാരിന് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു; കെ.ടി.ജലീല്‍

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന് പിന്നില്‍ ഇടതുമുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാന്‍ തീരുമാനിച്ചു എന്നതിന്റെ സൂചനയാണെന്ന് മന്ത്രി കെ.ടി.ജലീല്‍. നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ രേഖപ്പെടുത്തുന്ന വലിയ ഐക്യദാര്‍ഢ്യമാകും ഈ തിരഞ്ഞെടുപ്പെന്നും ജലീല്‍ പറഞ്ഞു.

വോട്ട് ചെയ്തിരുന്നവർ പോലും ഇപ്പോൾ വോട്ട് ചെയ്യാനിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഇതിന് കാരണം ക്ഷേമ പെന്‍ഷനായും ഭക്ഷ്യകിറ്റായും നിരവധി ആനുകൂല്യങ്ങള്‍ എത്തി എന്ന ബോധ്യം അവരിൽ വന്നത് കൊണ്ടാണെന്നും ജലീല്‍ വ്യക്തമാക്കി.

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന് കനത്ത നഷ്ടമുണ്ടാക്കും. ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന സുന്നി വിഭാഗം ലീഗിന്റെ ഈ സഖ്യത്തോട് എതിര്‍പ്പുള്ളവരാണ്. മുജാഹിദ് വിഭാഗങ്ങളും ഇതിനെ എതിര്‍ക്കുന്നു. ലീഗ് നടത്തിയത് നഷ്ട കച്ചവടമാണെന്നു ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാകുമെന്നും ജലീല്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് പച്ച കള്ളമാണെന്നതിന് തെളിവാണ് താനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. അവര്‍ പറഞ്ഞത് ശരിയായിരുന്നുവെങ്കിൽ താന്‍ ഏതെങ്കിലും ജയിലില്‍ ആയിരിക്കുമെന്നും ജലീല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button