മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:പ്രദീപിന്റെ മരണം കൊലപാതകമെന്ന് സംശയം ? പിന്നില്‍ അജ്ഞാതശക്തി,, അപകടം നടന്നത് ആരുമില്ലാത്ത സ്ഥലത്ത്
പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യവും. നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് എസ്. വി പ്രദീപ് അന്തരിച്ചത്. പ്രദീപ് സഞ്ചരിച്ച ആക്ടീവ് സ്കൂട്ടറില്‍ പുറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു.
മനോരമ, കൈരളി, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ നടത്തിയ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും പിന്നീട് ദൃശ്യമാധ്യമരംഗം വിടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി യൂട്യൂബ് ചാനലുകളുടെ ഭാഗമായിരുന്ന പ്രദീപ് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു.
Post Your Comments