കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 36,640 രൂപയാണ് തിങ്കളാഴ്ചത്തെ സ്വർണ്ണവില. കഴിഞ്ഞ രണ്ടു ദിവസമായി 36,800ല്‍ നില്‍ക്കുകയായിരുന്നു സ്വർണ്ണം. അതിനു മുമ്പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിവു രേഖപ്പെടുത്തിയിരുന്നു.
ഈ മാസം എട്ടിനാണ് വില ഏറ്റവും ഉയര്‍ന്നുനിന്നത്. 37,280 രൂപയായിരുന്നു അന്നത്തെ വില. മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു പവന്‍ വില ഉണ്ടായിരുന്നത്. ഗ്രാമിന് ഇരുപതു രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Post Your Comments