യൂട്യൂബും ജി-മെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗൺ ഡിക്ടക്ടർ സൈറ്റ് നൽകുന്ന വിവരപ്രകാരം ജി മെയിലിലും യൂട്യൂബിനും ഒപ്പം ഗൂഗിൾ ഡോക്സും ഗൂഗിൾ മീറ്റിനും പ്രശ്നങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ. യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ലൈവ് സ്ട്രീമിങ്ങിലും ചില പ്രശ്നങ്ങളുണ്ട്. നിരവധി ഉപഭോക്താക്കളാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ജി-മെയിൽ ഇത്തരത്തിൽ സാങ്കേതിക തകരാർ അനുഭവിക്കുന്നത്.
Post Your Comments