വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. വലവനൂർ പുതുപാളയം ഗ്രാമത്തിൽ നിന്നുള്ള മോഹൻ (38), ഭാര്യ വിമല ശ്രീ (32), മക്കള്‍ രാജശ്രീ (10), നിത്യശ്രീ (8), ശിവബാലൻ(5) എന്നിവരാണ് മരിച്ചിരിക്കുന്നത്. വീടിനടുത്ത് മരപ്പണിക്കട നടത്തുന്ന മോഹൻ കട തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ആത്‍മഹത്യ ചെയ്തതായി കണ്ടെത്തുകയുണ്ടായത്. ബന്ധുക്കളുടെയും അയവാസികളുടെയും മൊഴികൾ പ്രകാരം മോഹൻ നിരവധി ആളുകളിൽ നിന്നും കടം വാങ്ങിയതായി പറയുന്നു. വായ്പ നല്‍കിയവര്‍ പലിശ നല്‍കാനായി സമ്മര്‍ദ്ദം ചെലുത്തിയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇതാകണം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments