KeralaLatest NewsNews

സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ഈരാറ്റുപേട്ട: സി.പി.എം പ്രവർത്തകനായ നൂറുസലാമിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിൽ. തെക്കേകര തൈപറമ്പ് കോളനിയിലെ താമസക്കാരായ അക്കു എന്ന ഷഹനാസ് (23), തൈപറമ്പിൽ മുനീർ (24), പറമ്പുകാട്ടിൽ അൽത്താഫ് (22) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് ഈരാറ്റുപേട്ട പോലീസ് അറസ്​റ്റ്​ ചെയ്തിരിക്കുന്നത്. ശനിയാഴ്ച അരുവിത്തുറ കോളജ് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു എന്ന് നൂർസലാം പോലീസിന് മൊഴി നൽകിയിരുന്നു.ഇലക്​ഷൻ കലാശക്കൊട്ടിൽ സി.പി.എം പ്രവർത്തകനായ നൂർസലാമും പ്രതികളിലൊരാളുമായി ചെറിയ വാക്കുതർക്കം നടന്നിരുന്നു. അതിനെ തുടർന്നാണ് അക്രമം നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഈരാറ്റുപേട്ട സർക്കിൾ പ്രസാദ് എബ്രഹാം, എസ്.എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button