ജര്‍മനി : മരണം വിതച്ച് എത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പകച്ചു നില്‍ക്കുകയാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. ശൈത്യകാലം ആരംഭിച്ചതോടെയാണ് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍, പോളണ്ട് തുടങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് രണ്ടാമതും പ്രത്യക്ഷമായത്. കോവിഡിന്റെ ഒന്നാം വരവ് നേരിട്ട ജര്‍മ്മനിക്ക് ഇപ്പോള്‍ കാലിടറുകയാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ പോലും വേണ്ടെന്നുവെച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെ കര്‍ശനമായ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് ചാന്‍സലര്‍ ഏയ്‌ഞ്ചെല മാര്‍ക്കെല്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Read Also : നാണമില്ലാത്ത കള്ളന്‍ എന്ന പദപ്രയോഗവുമായി കെജ്രിവാളിനെതിരെ അമരീന്ദര്‍ സിംഗ്
അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, സലൂണുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടും. കൂടുതല്‍ കര്‍ശനമായ സാമൂഹ്യ അകലം പാലിക്കല്‍ നിയമങ്ങള്‍ നിലവില്‍ വരും. ശനിയാഴ്ച്ച 20,200 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ജര്‍മ്മനിയില്‍ രേഖപ്പെടുത്തിയത് 321 മരണങ്ങളാണ്.
ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലിചെയ്യാന്‍ പ്രേരിപ്പിക്കുവാനും ഇല്ലെങ്കില്‍ അവധി അനുവദിക്കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതുപോലെ പൊതുസ്ഥലങ്ങളില്‍ മദ്യം വില്‍ക്കുന്നതും തടഞ്ഞിട്ടുണ്ട്.
ഇറ്റലിയിലും സ്ഥിതി വ്യത്യാസമല്ല. കോവിഡിന്റെ രണ്ടാം വരവിലും ആശുപത്രികളും മറ്റും നിറഞ്ഞുകവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. മാത്രമല്ല, അടച്ചിട്ട കലാ-സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉടനെയൊന്നും തുറക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബറില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന അത്ര വേഗത്തില്‍ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നില്ലെന്നാണ് പ്രധാനമന്ത്രി ജീന്‍ കാസ്‌ടെക്‌സ് സൂചിപ്പിച്ചത്.
രാത്രി 8 മണിമുതല്‍ രാവിലെ 6 മണിവരെ കര്‍ഫ്യൂ നിലവില്‍ വരുന്ന ഡിസംബര്‍ 15 മുതല്‍ സ്റ്റേ-അറ്റ്-ഹോം നിയമം പിന്‍വലിക്കും. പുതുവത്സരാഘോഷങ്ങളില്‍ ജനങ്ങള്‍ വന്‍തോതില്‍ തടിച്ചുകൂടാതിരിക്കുവാന്‍ ഡിസംബര്‍ 31 നും കര്‍ഫ്യൂവില്‍ ഇളവു നല്‍കില്ല. അതേസമയം, രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് വിലക്കുകള്‍ ഉണ്ടാകില്ല. അതുപോലെ ആറുപേരില്‍ കൂടാതെ, കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് ക്രിസ്ത്മസ്സ് ആഘോഷിക്കാം. ബാറുകളും റെസ്റ്റോറന്റുകളും ജനുവരി 20 വരെ അടഞ്ഞുകിടക്കും.
Post Your Comments