KeralaLatest NewsNews

പ്ലസ്ടുക്കാരുടെ ഫസ്റ്റ്‌ബെല്‍ ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം വന്നേക്കാം

നിലവില്‍ ഒരു കുട്ടിക്ക് പരമാവധി രണ്ടര മണിക്കൂര്‍ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം

തിരുവനന്തപുരം : പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം വന്നേക്കാം. ക്ലാസ് സമയം വര്‍ദ്ധിപ്പിക്കാനാണ് ആലോചന. വാര്‍ഷിക പരീക്ഷയ്ക്ക് മുന്‍പ് സിലബസ് തീരുമോയെന്നതില്‍ സംശയമുള്ളതിനാലാണ് ക്ലാസ് സമയം വര്‍ദ്ധിപ്പിക്കുന്നത്. സപ്ലിമെന്ററി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ക്ലാസ് മുടങ്ങാന്‍ സാധ്യതയുള്ളതിനാലാണ് സമയം വര്‍ധിപ്പിക്കേണ്ടി വരുന്നത്.

പ്ലസ്ടു സയന്‍സ് വിഷയങ്ങളിലാണ് അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഒരു കുട്ടിക്ക് പരമാവധി രണ്ടര മണിക്കൂര്‍ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം. സയന്‍സ് പഠിപ്പിച്ചു തീരാത്തതിനാല്‍ ജനുവരി ആദ്യ വാരം മുതല്‍ മൂന്നു മണിക്കൂര്‍ ക്ലാസ് നടപ്പാക്കിയേക്കും. ഈ മാസം 18 മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുള്ളതിനാല്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ നടത്താനാവില്ല. പരീക്ഷകള്‍ വരുന്നതോടെ സമയം നഷ്ടപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

നേരത്തെ അരമണിക്കൂര്‍ കൂടുതല്‍ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു. സപ്ലിമെന്ററി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ക്ലാസ് മുടങ്ങുമെന്നതിനാലാണ് ഇനിയും സമയം വര്‍ധിപ്പിക്കേണ്ടി വരുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ കുറവുള്ള മലയാളം, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button