![](/wp-content/uploads/2020/06/death-1.jpg)
റിയാദ്: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്‍ദുൽ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ജിദ്ദ സനാഇയ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ ഉയർന്ന സ്ഥലത്ത് നിന്ന് താഴെ വീണ് തലക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ് ജിദ്ദ മഹ്ജർ കിങ് അബ്‍ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. പിതാവ്: വാലത്തിൽ മുഹമ്മദ്, മാതാവ്: കടൂറെൻ ഉമ്മത്തി ഉമ്മ, ഭാര്യ: ബുഷ്‌റ പുല്ലഞ്ചേരി, മക്കൾ: നിഷാൽ ഫർഹാൻ (എട്ട്), ലന ഫർഹാൻ (13), ലാസിൻ ഫർഹാൻ (21), സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്‍ദുൽ കരീം, അബ്‍ദുൽ ഹകീം, അയ്യൂബ് ഖാൻ.
Post Your Comments