കൊല്ലം: കൊട്ടിയത്ത് എട്ട് വയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ 93 വയസ്സുകാരന് അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ കുന്നുവിളവീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. വയോധികന്റെ വീടിനു സമീപം ട്യൂഷന് പഠിക്കാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
Read Also : കോവിഡ് വാക്സിൻ വിതരണം : സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം
കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്.
Post Your Comments