![](/wp-content/uploads/2020/11/death-e1605421465817.jpg)
മലപ്പുറം: ചേലമ്പ്രയിൽ മധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സ്പിന്നിങ്ങ് മിൽ സ്വദേശി 58 കാരനായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതോടെ കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികള്‍ ചുറ്റുപാടും പരിശോധിക്കുകയുണ്ടായി. തുടർന്നാണ് കിണറിനുള്ളിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് പൊലീസ് നിഗമനം.
Post Your Comments