കൊച്ചി : കൊച്ചിയില്‍ ഫ്‌ളാറ്റില്‍നിന്നു വീണു തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിക്കു പരുക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നെന്ന് ആക്ഷേപം. എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ക്കാതെയും കൃത്യമായ വകുപ്പ് രേഖപ്പെടുത്താതെയും ഉന്നതസ്വാധീനമുള്ള പ്രതിയെ രക്ഷിക്കാനാണ് ശ്രമമെന്ന് കെട്ടിടത്തില്‍നിന്നു വീണ രാജകുമാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു.കൊച്ചി പൊലീസ് എഫ്‌ഐആറില്‍ പേരിടാതെ സംരക്ഷിച്ചു നിര്‍ത്തിയെന്ന ആരോപണം ഉയര്‍ന്ന ഇംത്യാസ് അഹമ്മദിന് എതിരെ നിര്‍ണായക മൊഴി പുറത്തുവന്നതോടെ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടുവേലക്കാരിയുടെ ഭര്‍ത്താവ് ഇംത്യാസ് അഹമ്മദിനും കുടുംബത്തിനും എതിരെ ഗുരുതരമായി ആരോപണം ഉന്നയിച്ചുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്‌ളാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭര്‍ത്താവിന്റെ പരാതിപ്പെട്ടിരിക്കുന്നത്.
അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ളാറ്റില്‍ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലും എഫ്‌ഐആറില്‍ ഇംത്യാസിന്റെ പേരു വരാത്തതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.അതേസമയം കുമാരിയുടെ ഭര്‍ത്താവിന്റെ മൊഴിയെ തള്ളുന്ന വിധത്തിലാണ് ഇംത്യാസും ഭാര്യയും നല്‍കിയിരിക്കുന്ന മൊഴികള്‍.
ആദ്യ ഘട്ടത്തില്‍ ഇവരില്‍ നിന്നും മൊഴിയെടുത്തപ്പോള്‍ താന്‍ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസ് പറഞ്ഞത്. ഇപ്പോള്‍ ശ്രീനിവാസന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആറില്‍ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല.
ഇത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ നല്‍കിയ മൊഴിയില്‍ ഫ്‌ളാറ്റ് ഉടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരന്‍ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. തുടരന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments