Latest NewsIndiaSaudi Arabia

പൗരത്വ നിയമത്തിനെതിരെ സമരം, ഭിക്ഷാടനം : സൗദി നാടുകടത്തിയത് 3000 ത്തോളം ഇന്ത്യക്കാരെ

ജിദ്ദ : പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട് . പൗരത്വ നിയമത്തിനെതിരേ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉള്‍പ്പെടെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. പ്രതിഷേധക്കാരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു, സോഷ്യല്‍ മീഡിയയില്‍ പൗരത്വ നിയമത്തിനെതിരെ പോസ്റ്റുകള്‍ വന്നതു കണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയവരും കൂട്ടത്തിലുണ്ട് .

ഷെഹീന്‍ ബാഗില്‍ പ്രതിഷേധവും,കലാപവും നടന്ന കാലയളവിലാണ് സൗദിയിലും പ്ലക്കാര്‍ഡുകളുമായി മതമൗലികവാദികള്‍ രംഗത്തിറങ്ങിയത് . ഇതുകൂടാതെ ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരും , മെയിന്റന്‍സ് കമ്പനികളില്‍ ജോലിക്ക് വന്നവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് . പൊതു, വിസ, തൊഴില്‍ നിയമങ്ങളിലെ വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായവരുമുണ്ട് . ഗള്‍ഫ് രാജ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ നടത്തുന്നത് അനുവദനീയമല്ലെന്നിരിക്കെയായിരുന്നു പൗരത്വ ബില്ലിനെതിരെ നടന്ന സമരം .

read also: കാമ്പസ് ഫ്രണ്ട്‌ നേതാവ് പിടിയിലായത് കോടികളുടെ കള്ളപ്പണ കേസിൽ ; അറസ്റ്റിലായത് രാജ്യം വിടാൻ ശ്രമിക്കുമ്പോൾ

പ്രധാനമായും ബീഹാറില്‍ നിന്നുള്ള സംഘമാണ് ജിദ്ദയിലെ ബലാദ് നഗരത്തില്‍ പ്ലക്കാര്‍ഡുകളുമായി സമരം നടത്തിയത്. ജയിലുകളില്‍ നിന്നും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാടുകടത്തുന്നത് സാധാരണ നടപടിക്രമമാണ്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായവരെ മടക്കി അയക്കുന്നത് വൈകിയിരുന്നു. അംബാസഡര്‍ ഡോ. ഔസഫ് സയീദിന്റെ നിരന്തര ശ്രമത്തെത്തുടര്‍ന്നാണ് നിലവില്‍ ഇത് സാദ്ധ്യമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button