വാഷിംഗ്ടൺ: അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്സിന് നല്കി തുടങ്ങുകയാണ്. വാക്സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നത്. ഇന്നലെയാണ് അമേരിക്ക വാക്സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
‘മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ഒരു വിഡിയോയും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. 24 മണിക്കൂറിനകം അമേരിക്കയില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ കുത്തിവയ്പ് ആരംഭിക്കുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
Post Your Comments