
തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഗുണങ്ങള്‍ ഏറെയെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഡിസംബര്‍ 14 തിങ്കളാഴ്ച വ്രതമെടുക്കുന്നതിന് ഏറെ പ്രത്യേകതകളുണ്ട്. കാരണം, വൃശ്ചികമാസത്തിലെ അമാവാസിയും തിങ്കളാഴ്ചയും ഒന്നിച്ചുവരുന്ന അമോസോമവാരമാണന്ന്. ഈ ദിവസം വ്രതമെടുക്കുന്നത് ശിവകുടുംബത്തിന്റെ അനുഗ്രഹത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ശിവകുടുംബപ്രീതിക്കു കാരണമാകുന്ന വ്രതമാണ് സോമവാരവ്രതമെന്ന് അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം. ഇത് അനുഷ്ഠിക്കുകവഴി ഉത്തമമംഗല്യഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.
വൈധവ്യദോഷങ്ങളും ചന്ദ്രദോഷങ്ങളും മാറുന്നതിനും ദാമ്പത്യപ്രശ്നങ്ങള്‍ അകലുന്നതിനും തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ശിവപാര്‍വതി മന്ത്രങ്ങള്‍ കൊണ്ടുവേണം ഭഗവാനെ ഭജിക്കേണ്ടത്.
Post Your Comments