Latest NewsIndiaNews

കാർഷിക നിയമത്തിന്റെ പേരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്നവരിൽ നൂറോളം പേർക്ക് കോവിഡ്

ന്യൂഡൽഹി : കാർഷിക നിയമത്തിന്റെ പേരിൽ സമരം നടത്തുന്നവരിൽ നൂറോളം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് . സിംഘു അതിർത്തിയിലെ ‘കർഷകപ്രക്ഷോഭത്തിൽ’ പങ്കെടുക്കുന്നവരിലാണ് രോഗബാധ കണ്ടെത്തിയത്.

Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനവുമായി വിദ്യാഭ്യാസവകുപ്പ്

രോഗികളാണെങ്കിലും കൂടുതൽ പരിശോധന നടത്താൻ അവർ വിസമ്മതിക്കുകയാണ് . ചിലരിൽ കടുത്ത രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും , മറ്റു ചിലരിൽ രോഗ ലക്ഷണങ്ങളുമില്ലെന്ന് അധികൃതർ പറയുന്നു . അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾക്കുള്ളിൽ അസുഖം എത്രത്തോളം പേർക്ക് ബാധിച്ചതായി വ്യക്തമായി മനസ്സിലാക്കാനുമായിട്ടില്ല . അനൗദ്യോഗിക കണക്കിൽ 300 ഓളം രോഗികൾ ഉണ്ടെന്നാണ് റിപ്പോർട്ട് .

സിംഘു ബോർഡറിൽ രണ്ട് കൊറോണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരെ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ സോണിപത് ശ്യാം ലാൽ പുനിയ പറഞ്ഞു. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും പത്ത് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പനി, പേശി വേദന, രക്തസമ്മർദ്ദം എന്നിവയുമായി 70 മുതൽ 90 വരെ ആളുകൾ ദിവസവും കൗണ്ടറുകൾ സന്ദർശിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments


Back to top button