ലണ്ടൻ : കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പാരിസ് ഉടമ്പടിയുടെ അഞ്ചാം വാർഷകത്തോട് അനുബന്ധിച്ച് ലണ്ടനിൽ സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇന്ത്യയെ വാഴ്ത്തി രംഗത്ത് വന്നത്.സൗരോർജ്ജ മേഖലയിലെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
Read Also : കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കൊറോണയെക്കാൾ വിനാശകരമാണെന്നും പരിപാടിയിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപക പരിപാടികൾ സംഘടിപ്പിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. എന്നാൽ ഇന്ത്യയെപ്പോലെ അവിശ്വസനീയ നേട്ടം സംഘടിപ്പിച്ച രാജ്യവുമായി കിടപിടിക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്തു.
Post Your Comments