രാജസ്ഥാൻ : ചിര്ഗഡില് ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉദയ്പൂര്‍-നിംബഹേര ദേശീയപാതയിലായിരുന്നു അപകടം നടന്നിരിക്കുന്നത്. നാല് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിക്കുകയുണ്ടായി.
Post Your Comments