KeralaLatest NewsIndia

ബുര്‍ജ് ഖലീഫയില്‍ വച്ച്‌ സ്വപ്‌നയുമൊത്തുള്ള ഉന്നതന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തു; മന്ത്രിയുടെ രണ്ടുമക്കളും കുരുക്കിൽ

യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ ഉന്നതരുടെ കളളപ്പണം ഡോളര്‍ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയില്‍ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്.

തിരുവനന്തപുരം: റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും. യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ ഉന്നതരുടെ കളളപ്പണം ഡോളര്‍ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയില്‍ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്.

നിയമസഭാ സ്പീക്കറുടെ ഉള്‍പ്പെടെ പേരുകള്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച്‌ വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്.സ്വപ്‌നയുമൊത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച്‌ ഉന്നതനെടുത്ത ചിത്രങ്ങള്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ വീണ്ടെടുത്തിട്ടുണ്ട്. ദുബായിലെ ഭരണക്രമം പഠിക്കാന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയില്‍ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു.

മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തല്‍. അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതര്‍ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം.

read also: ‘നേരത്തെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റു നോക്കിയിരുന്നത്, എന്നാൽ ഇന്ന് മോദിയുടെ ഇന്ത്യയെ ലോകം നോക്കി പഠിക്കുന്നു&#…

അതേസമയം ഒരു മന്ത്രിയുടെ രണ്ടു മക്കള്‍ അന്വേഷണപരിധിയിലാണ്. ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുളള വിവരം. പൊലീസുമായി ബന്ധപ്പെട്ട വന്‍ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണ്. മറ്റൊരു ഉന്നതന്‍ ഷാര്‍ജയില്‍ അന്താരാഷ്ട്ര സര്‍വകലാശാല സ്ഥാപിക്കാനാണ് ഒരുങ്ങിയത്. ഒരു വന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചര്‍ച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഉണ്ട്.

മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തല്‍. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയതയാണ് റിപോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button