തിരുവനന്തപുരം : ഓഫീസിൽ വരുന്ന അപേക്ഷകൾ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ സ്വീകരിക്കയുള്ളൂ എന്ന സുരേഷ് ഗോപി എം പിയുടെ പ്രസ്താവന വൻ വിവാദം ആയിരുന്നു.എന്നാൽ അങ്ങനെ പറയാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി എം.പി.
“ബിജെപി ജില്ലാ പ്രസിഡന്റിന്റെ കത്തില്ലാതെ നേരിട്ട് പി എം എൻ ആർ ഫണ്ടിന് വേണ്ടി അയച്ച കാസർകോട്ടെ ഒരു സഖാവിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള അപേക്ഷ മുൻപ് നിരസിച്ചിരുന്നു.അതിന്റെ കാരണം മുൻപ് ഇതേ ആൾ കെ കെ രാകേഷ് എം പി യുടെ വകയായിട്ട് സഹായം സ്വീകരിച്ചിരുന്നു എന്നതായിരുന്നു “,സുരേഷ് ഗോപി പറഞ്ഞു.
“അതെ സമയം ജില്ലാ പ്രെസിഡന്റിന്റെ അടുത്ത് പോയിരുന്നെങ്കിൽ അറിയാമായിരുന്നു ഇതിന് എന്തൊക്കെ രേഖകൾ വേണമെന്നും ,മുൻപ് കിട്ടിയിട്ടുണ്ടോ എന്നുമൊക്കെ. അല്ലാതെ ഒരു കാര്യത്തിനായി കാസർകോട് നിന്നും തിരുവനന്തപുരം വരെ വന്നിട്ട് കാര്യം നടക്കാതെ പോകരുതല്ലോ”,സുരേഷ് ഗോപി വ്യക്തമാക്കി .
വീഡിയോ കാണാം :
Post Your Comments