Latest NewsNewsIndia

അതിർത്തിയിലെ അശാന്തിക്ക് കാരണം ചൈന? വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല; ആഞ്ഞടിച്ച് ഇന്ത്യ

അതിർത്തിയിലെ അശാന്തിക്ക് കാരണം ചൈനയാണെന്ന് തുറന്നടിച്ച് ഇന്ത്യ. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കേ ചൈനയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന നടത്തിയ ഏകപക്ഷീയമായ നീക്കങ്ങൾ ആണ് പ്രശനങ്ങളുടെ തുടക്കമെന്ന് ഇന്ത്യ പറയുന്നു. ഉഭയകക്ഷി കരാറുകൾ ചൈന പാലിച്ചില്ല, പ്രോട്ടോക്കോളുകൾ പാലിക്കാതെ ഏകപക്ഷീയമായി ചൈന നിലപാടുകൾ നടപ്പിലാക്കി. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

Also Read: ഇന്ത്യയുടെ മൂന്ന് സേനകളിലും സേവനമനുഷ്ഠിച്ച ഏക ഭാരതീയന് 100 വയസ്

കഴിഞ്ഞ ആറു മാസമായി അതിർത്തിയിലെ അശാന്തിയുടെ കാരണം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകൾ ചൈന പാലിച്ചില്ല. സൈനിക സാന്നിധ്യം വർധിപ്പിക്കരുതെന്നും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുതെന്നും പറയുമ്പോഴും ചൈനയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ല. ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button