ന്യൂഡൽഹി; ഇന്ത്യയെ ഞെട്ടിച്ച് യുഎന്ഡ നടപടി രാജ്യത്തെ നടുക്കിയ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാകിസ്താന്‍ രൂപ നല്‍കാന്‍ പാകിസ്താന് യുഎന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതി അനുമതി നല്‍കി.
അതേസമയം യുഎന്നിന്റെ നടപടി ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റ് ആവശ്യങ്ങള്‍ക്ക് 20,000 രൂപ, അഭിഭാഷകഫീസ് 20,000 രൂപ ഗതാഗതത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ലഖ്‌വിക്കു സഹായം നല്‍കേണ്ടത്. പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎന്‍ അനുമതി നല്‍കിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനുശേഷം യുഎന്‍ സമിതി ഭീകരപട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലാണ്. റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുമ്പോള്‍ ലഖ്‌വി ഒരു കുഞ്ഞിന്റെ പിതാവായതോടെ ലഖ്‌വിയുടെ ജയില്‍വാസം തട്ടിപ്പാണെന്ന് ഇന്ത്യ വാദിച്ചിരുന്നു.
കൂടാതെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ ത്വയ്ബ നേതാവുമായ ഹാഫിസ് സയീദിന് അടിസ്ഥാന ആവശ്യങ്ങള്‍ക്കു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം ഉപയോഗിക്കാന്‍ യുഎന്‍ സമിതി 2019 ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. ലഖ്‌വിക്ക് ഒപ്പം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ആണവശാസ്ത്രജ്ഞനായ മഹമൂദ് സുല്‍ത്താന്‍ ബാഷിറുദ്ദീനു മാസച്ചെലവിനു പണം നല്‍കാനും യുഎന്‍ സമിതി അനുമതി നല്‍കിയിട്ടുണ്ട്. യുഎന്‍ പട്ടികയിലുള്ള ഉമ്മാ തമീര്‍ ഇ നൗ എന്ന സംഘടനയുടെ സ്ഥാപകനാണ് മഹമൂദ്. പാക് ആണവോര്‍ജ കമ്മീഷനില്‍ പ്രവര്‍ത്തിച്ചുള്ള മഹമൂദ് അഫ്ഗാനിസ്ഥാനില്‍ ഉസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നും വാർത്തകൾ വന്നിരുന്നു.
Post Your Comments