കൊണ്ടോട്ടി: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡനം, യുവാവ് പിടിയില്‍. സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തുന്ന യുവാവ് പിടിയില്‍. പൊന്നാനി ടി.ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റെകത്ത് വീട്ടില്‍ ജാബിറെന്ന് ഇരുപത്തിയൊന്നുകാരനാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് ഇയാള്‍ ഒടുവില്‍ പിടിയിലായത് 16 കാരിയെ കാണാനില്ലെന്ന പരാതിയിലാണ്. അച്ഛനില്ലാത്ത 16 വയസ്സുകാരിയെ വീട്ടില്‍ നിന്ന് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കൊണ്ടോട്ടി സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് വഴിത്തിരിവായത്.
Read Also : സ്വര്‍ണക്കടത്ത് കേസില്‍ ത്വരിത നീക്കങ്ങളുമായി എന്‍ഐഎ, പ്രതികള്‍ യുഎഇയില്‍
ഇതിനിടെ കാണാതായ പെണ്‍കുട്ടിയെ ചങ്കുവെട്ടി ജങ്ഷനില്‍ വെച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്നറിയാതെ ചുറ്റിത്തിരിഞ്ഞ പെണ്‍കുട്ടിയെ ഉടന്‍തന്നെ കൊണ്ടോട്ടി പൊലീസ് കൂട്ടിക്കൊണ്ടുപോന്നു.സമാധാനമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ജാബിറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തന്റെ വിലപ്പെട്ടതെല്ലാം കവരാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. പരിചയപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസിനെന്ന് പറഞ്ഞ് വലിയമ്മയുടെ ഫോണ്‍ വാങ്ങിയിരുന്നെന്നും അതില്‍ ഇന്‍സ്റ്റഗ്രാം വഴി പ്രതിയെ പരിചയപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി സമ്മതിച്ചത്.സുന്ദരനാണെന്ന് കാണിക്കാന്‍ ഫോട്ടോയില്‍ കൃത്രിമം കാണിച്ചാണ് ജാബിര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.തുടര്‍ന്ന് മലപ്പുറം സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവില്‍ പൊന്നാനി ബീച്ചില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായതോടെ ഇയാള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.ഓണ്‍ലൈന്‍ ക്ലാസിനെന്ന് പറഞ്ഞ് ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇയാള്‍ ലക്ഷ്യമിട്ടത്.ഇയാളെ വിശദമായ ചോദ്യം ചെയ്ത പൊലീസും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 12നും 17 നുമിടയില്‍ പ്രായമുള്ള നിരവധി പെണ് കുട്ടികളുടെ വിലാസവും നഗ്നഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഡി.പി ഫോട്ടോകളില്‍ കൃത്രിമം നടത്തി പെണ്‍കുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകള്‍ കൈക്കലാക്കുകയും പീഡനത്തിനിരയാക്കലുമാണ് പതിവ്.
Post Your Comments