
കൂറ്റന്‍ റ്റന്‍ മഞ്ഞുമലകള്‍ ഒഴുകിയടുക്കുന്നു, വന്‍ ദുരന്തം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . തെക്കന്‍ അറ്റ്ലാന്‍ഡിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഭൂപ്രദേശമായ സൗത്ത് ജോര്‍ജിയ ഐലന്‍ഡിനെ ലക്ഷ്യമാക്കി ഒരു കൂറ്റന്‍ മഞ്ഞുമലയാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലന്‍ഡിനേക്കാള്‍ വലിപ്പമുള്ള ഈ കൂറ്റന്‍ മഞ്ഞുമല 2017ല്‍ ഒരു ഭീമന്‍ അന്റാര്‍ട്ടിക് ഐസ് ഷെല്‍ഫില്‍ നിന്നും അടര്‍ന്നു വേര്‍പ്പെട്ടതാണ്.
read also : സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡനം, യുവാവ് പിടിയില്‍
A68 എന്നാണ് ഈ കൂറ്റന്‍ ഐസ്ബര്‍ഗ് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പെന്‍ഗ്വിനുകള്‍, സീലുകള്‍ തുടങ്ങിയ ധ്രുവ പ്രദേശത്ത് കാണുന്ന വൈവിദ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് സൗത്ത് ജോര്‍ജിയ ദ്വീപ്. നിലവില്‍ ദ്വീപില്‍ നിന്നും 31 മൈലില്‍ താഴെ ദൂരത്തിലാണ് മഞ്ഞുമല. ഇത് ഒഴുകിയെത്തി ദ്വീപുമായി കൂട്ടിയിടിക്കുന്നതോടെ ദ്വീപിലെ ആവാസവ്യവസ്ഥ മൊത്തത്തില്‍ തകിടം മറിയും. കാരണം സൗത്ത് ജോര്‍ജിയയോളം വലിപ്പം ഈ മഞ്ഞുമലയ്ക്കുമുണ്ട്.
650 അടിയിലേറെ കനം മഞ്ഞുമലയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പകുതിയിലേറെ ഭാഗവും കടലിനടിയിലാണ്. 93 മൈല്‍ നീളവും 30 മൈല്‍ വീതിയും മഞ്ഞുമലയ്ക്കുണ്ട്. മഞ്ഞുമല ദ്വീപിനെ ഇടിച്ചാല്‍ പതിനായിരക്കണക്കിന് പെന്‍ഗ്വിനുകളുടെയും സീലുകളുടെയും കുഞ്ഞുങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചേക്കാം. ഭക്ഷണം കിട്ടാതെയാകും ഇവയുടെ ജീവന്‍ അപകടത്തിലാവുക.
സമുദ്രജല പ്രവാഹത്തിന്റെ ദിശയും കാറ്റിന്റെ വേഗതയുമാണ് മഞ്ഞുമലയുടെയും വേഗത നിശ്ചയിക്കുന്നത്. വരും ദിവസങ്ങളില്‍ മഞ്ഞുമലയുടെ ചലനം ഏറെ നിര്‍ണായകവും പ്രവചനാതീതവുമാണ്. എങ്ങനെ പോയാലും ദ്വീപിന്റെ തീരത്ത് മഞ്ഞുമല ഇടിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
പെന്‍ഗ്വിനുകളുടെയും സീലുകളുടെയും പ്രചനനകാലം കൂടിയായതിനാല്‍ കൂട്ടിയിടിയെ ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. കൂട്ടിയിടിച്ചാല്‍ ദ്വീപില്‍ നിന്നും വേര്‍പെടാതെ ഏറെക്കാലം മഞ്ഞുമല തടഞ്ഞിരിക്കുകയും ചെയ്യും.
Post Your Comments