വാഷിംഗ്‌ടൺ: കൊലപാതക ശ്രമക്കേസ് ഒഴിവാക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണിലെ യുഎസ് ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു. സൗദിയിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയാണ് മുഹമ്മദ് ബിന്‍ സല്‍മാന് എതിരെ യുഎസ് കോടതിയില്‍ കേസ് നല്‍കിയത്. സൗദി രാജകുമാരന്‍ യുഎസ് കോടതിയുടെ അധികാരപരിധിക്കു കീഴില്‍ വരില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മൈക്കല്‍ കെല്ലോഗ് പറഞ്ഞു.
Read Also: ആദ്യ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കി; ബന്ധം ദൃഢമാക്കി ഇരുരാജ്യങ്ങൾ
എന്നാല്‍ 2001 നും 2015 നും ഇടയില്‍ അല്‍ജാബരി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 11 കോടി ഡോളര്‍ മോഷ്ടിച്ചെന്ന് സൗദി ഭരണകൂടം പറയുന്നു. എന്നാൽ കാനഡയില്‍ പ്രവാസിയായി താമസിക്കുന്ന സൗദി മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി സാദ് അല്‍ ജാബരിയാണ് സൗദി കിരീടാവകാശിക്ക് എതിരെ പരാതി നല്‍കിയത്. സൗദിയിലെ മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫുമായി അടുപ്പമുള്ള അല്‍ജാബരി 2017ലാണ് സൗദിയില്‍ നിന്നും ഒളിച്ചോടിയത്. കാനഡയില്‍ പ്രവാസിയായി താമസിക്കുന്ന അദ്ദേഹം 2018 ഒക്ടോബറില്‍ കിരീടാവകാശി തന്നെ കൊല്ലാന്‍ ഒരു ഹിറ്റ് സ്‌ക്വാഡിനെ അയച്ചതായി ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Post Your Comments