Latest NewsKerala

തിരഞ്ഞെടുപ്പ് അസാധുവാക്കി, ഇവിടെ റീപോളിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡിസംബര്‍ 14 ന് ഈ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി. ഡിസംബര്‍ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനില്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചത് .

വോട്ടെടുപ്പില്‍ ഈ പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് വരണാധികാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 14 ന് ഈ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

read also: അഴിമതിക്കെതിരെ ഗംഭീര പ്രസംഗം നടത്തി ഒരു മണിക്കൂറിനുള്ളില്‍ ഡിസിപി കൈക്കൂലിക്കേസിൽ അറസ്റ്റിൽ

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105272

shortlink

Related Articles

Post Your Comments

Related Articles


Back to top button