Latest NewsNewsIndia

ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക ജനതയെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി :ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ലോക ജനതയെ അഭിസംബോധന ചെയ്യും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ചരിത്ര പ്രസിദ്ധമായ പാരിസ് ഉടമ്പടിയുടെ അഞ്ചാം വാര്‍ഷികം കൂടിയായ നാളെ ബ്രിട്ടന്റെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Read Also : കർഷകർക്ക് പിന്തുണയുമായി അനിശ്ചിതകാല സമരത്തിനൊരുങ്ങി കേരളത്തിലെ ഇടത് സംഘടനകൾ

കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള പാരിസ് ഉടമ്പടി ആവിഷ്‌കരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും ലോക ജനതയെ അഭിസംബോധന ചെയ്യുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു രാത്രികൊണ്ടുണ്ടായ പ്രതിഭാസമല്ല. 100 വര്‍ഷക്കാലത്തെ മനുഷ്യരുടെ ചെയ്തികളാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോൾ ഇന്ത്യ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button