ഇന്ത്യയുടെ ചരിത്രത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് അഡ്വക്കേറ്റ് കെ പ്രവീൺ കുമാർ. കുറേ ഗുണ്ടായിസവും അക്രമവും ഉണ്ടായെന്ന് ഒഴിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു പത്ത് വർഷം മുൻപ് വരെ നല്ലൊരു പാർട്ടി ആയിരുന്നുവെന്ന് അഡ്വക്കേറ്റ് കെ പ്രവീൺ കുമാർ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കേരളത്തിലെന്നല്ല ലോകത്ത് തന്നെ ഇങ്ങനെ അധഃപതനം സംഭവിച്ച മറ്റൊരു പാർട്ടി കേരളത്തിലില്ലെന്ന് പ്രവീൺ പറയുന്നു. നന്മ ആഗ്രഹിക്കുന്ന, മനസാക്ഷി ഉള്ള നല്ല കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും പാർട്ടിക്കകത്ത് ഉണ്ടെന്നും അവരോട് എത്രയും പെട്ടന്ന് പാർട്ടി വിട്ടുകൊള്ളണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴും നല്ല കമ്മ്യൂണിറ്റുകാർ ആ പാർട്ടിയിലുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
‘പിണറായി വിജയൻ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയതോട് കൂടെയാണ് പാർട്ടിയുടെ അപചയം ആരംഭിച്ചതെങ്കിൽ, പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതോട് കൂടെയാണ് കേരളത്തിന്റെ അപചയം സംഭവിച്ച് തുടങ്ങിയത്. ഇ.എം.എസ്, ഇ കെ നായനാർ, വി എസ് ഒക്കെ കേരളത്തിൽ മുഖ്യമന്ത്രി ആയി ഇരുന്നിട്ടുണ്ട്. കോൺഗ്രസിലും ഉണ്ട് അതുപോലെ നേതാക്കൾ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഇത്രയ്ക്ക് നാണക്കേട് ഉണ്ടായിട്ടുണ്ടോ?. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് നാഷണൽ ഇന്വെസ്റ്റിവേഗഷൻ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി എന്ന് പറഞ്ഞാൽ സ്വാഭാവികമായിട്ടും ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ എൻ.ഐ.എ ചോദ്യം ചെയ്തു, ഒടുവി ഇപ്പോൾ സസ്പെൻഷനിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിൽ വൈകല്യവും അപകടകരമായ വിഷയങ്ങളും ഉണ്ട്.
ഒരു മന്ത്രിയെ എൻ.ഐ.എയും ഇ ഡിയും ചോദ്യം ചെയ്ത സംഭവം കേരളത്തിൽ ആദ്യമാണ്. മറ്റൊരു മന്ത്രി പുത്രൻ അടുത്ത കാലത്തുണ്ടായ സ്വർണക്കടത്തിലെ പ്രതിയുടെ പങ്കാളി. മറ്റൊരു മന്ത്രി വലിയ ലൈഫ് മിഷൻ പ്ദ്ധതിയിൽ കമ്മീഷൻ വാങ്ങിയിരിക്കുന്നുവെന്ന് കേരളം അറിഞ്ഞിരിക്കുകയാണ്. അതിനേക്കാൾ ഒക്കെ ഉപരിയായി ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കൊണ്ടുവന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. അതോടെ, പാർട്ടിയുടെ അധഃപതനം എത്തി.
സ്വപ്ന സുരേഷ് എന്ന കള്ളക്കടത്തുകാരി, സരിത് എന്നു പറയുന്ന കൊള്ളക്കാരൻ ഇവരൊക്കെയാണ് സി.പി.എന്റെ കൂട്ടാളികൾ. ഒരുകാലത്ത് ഈ പാർട്ടിയുടെ അടുത്ത കൂട്ടാളികൾ എന്നു പറയുന്നത് കൊടി സുനിയും ട്രൗസർ സുനിയും ഒക്കെയായിരുന്നുവെങ്കിൽ ഇന്ന് സ്വപ്ന സുരേഷും ഒക്കെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്കുള്ള പങ്കെന്താണ്? സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കൊടിയേരി ബാലകൃഷ്ണന്റെ മകൻ മയക്കുമരുന്ന് കേസിൽ അകപ്പെട്ടത് നമ്മളെ ഏവരേയും ഞെട്ടിച്ച വിവരമാണ്. പ്രളയ സഹായ ഫണ്ട് പോലും തട്ടിയെടുത്തവരാണ് സി പി എമ്മുകാർ. ആ രീതിയിലേക്ക് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അകപ്പെട്ടിരിക്കുന്നു.
Post Your Comments