KeralaNewsInternational

വെള്ളിയാഴ്ച്ചകളിൽ മുസ്ലീങ്ങളെ കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം; കൊടും ക്രൂരതകളുടെ കാണാക്കാഴ്ചകൾ

വർഗീയത പാടില്ലെന്നും മത വിവേചനം അരുതെന്നും ഘോരഘോരം പ്രസംഗിക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. എന്നാൽ, ചൈനയിലെ കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതോ നേരെ മറിച്ചും. മുസ്ലീങ്ങളോടുള്ള ക്രൂരതയിൽ ഒരു മാറ്റവും വരുത്താതെ അവരെ അതിക്രൂരമായി പീഡിപ്പിക്കുകയാണ് ചൈന.

ചൈനീസ്”റീ-എഡ്യൂക്കേഷൻ” ക്യാമ്പുകളിലെ ഉയിഗുർ മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ചൈനീസ് സർക്കാർ നടത്തിയ അതിക്രമങ്ങളുടെ ഇരകളിലൊരാളായ സെയ്‌രഗുൽ സൗത്ബേ പറയുന്നു.

“എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരായി. മുസ്ലീങ്ങൾക്ക് വിശുദ്ധമായ ആ ദിവസം തന്നെ അവർ അതിനായി തിരഞ്ഞെടുത്തു. അത് നിരസിക്കുകയാണെങ്കിൽ കഠിനമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. മറ്റ് വഴികളില്ലാതെ പലർക്കും അത് കഴിക്കേണ്ടി വന്നു” -സെയ്‌രഗുൽ സൗത്ബേ പറഞ്ഞു

മുസ്ലീങ്ങൾക്കെതിരായി പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ചൈനയിൽ സജീവമായ ഒരു ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button