Latest NewsNewsIndia

പറയുന്നത് കേള്‍ക്കണം; കര്‍ഷകരോട് പ്രധാനമന്ത്രി

ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു.

ന്യൂഡല്‍ഹി: മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്രസിങ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്.

അതേസമയം കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷക സംഘടനകള്‍‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. എന്റെ കാബിനറ്റിലെ സഹപ്രവര്‍ത്തകരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു, ഇക്കാര്യം ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Read Also: വാഗ്‌ദാനങ്ങൾ എന്നും ഒരു വീക്ക്‌നസ് ആണ്; ഫലം പുറത്ത് വരും മുമ്പ് വാക്ക് പാലിച്ച് സ്ഥാനാർഥി

എന്നാൽ ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച്‌ നില്‍ക്കുകയാണ്‌. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കർഷക സംഘടനകള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button