![](/wp-content/uploads/2020/12/dr-170.jpg)
കഞ്ഞിക്കുഴി: രാഷ്ട്രിയർക്ക് വാഗ്‌ദങ്ങൾ എന്നും ഒരു വീക്കിനസ് ആണ്. എന്നാൽ വാഗ്‌ദങ്ങൾ നിറവേറ്റുന്നതിന് ഇത്തിരി കടുപ്പവുമാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുൻപ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സന്തോഷ്കുമാറാണ് ഈ സ്ഥാനാര്‍ത്ഥി.
Read Also: അറുതിയില്ലാത്ത കഞ്ചാവ് വേട്ട; ഇത്തവണ പിടികൂടിയത് ഒരു കോടി വിലവരുന്ന കഞ്ചാവ്
എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ ഒരു വാദ്ഗാനം നിറവേറ്റാൻ ബ്രഷും പൈയിന്‍റുമായി ഇറങ്ങിയിരിക്കുകയാണ് സ്ഥാനാർത്ഥി. മതിലിൽ മനോഹരമായി എഴുതിയിരുന്ന പേരും ചിഹ്നവുമൊക്കെ തുടച്ചുനീക്കിയാണ് വാക്കുപാലിക്കല്‍. പോസ്റ്ററുകളും ഫ്ലക്സ് ബോഡുകൾ നീക്കി പാതയോരങ്ങൾ പഴയപടിയാക്കുന്നു. ഒറ്റയ്ക്കല്ല പ്രചാരണം ഉഷാറാക്കാൻ ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും സന്തോഷ് കുമാറിനൊപ്പമുണ്ട്.
Post Your Comments