COVID 19Latest NewsNewsIndia

മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയ്ക്ക് കോവിഡ് ബാധ

ഷില്ലോംഗ് : മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സാംഗ്മ തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും സാംഗ്മ ട്വിറ്ററിലൂടെ അഭ്യർത്ഥിക്കുകയുണ്ടായി.

സാംഗ്മയ്ക്ക് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. സ്വവസതിയിലാണ് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button