തായ്‌വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 6.7 തീവ്രത രേഖപ്പെടുത്തി. തലസ്ഥാന നഗരമായ തായ്‌പേയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഭൂചലനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Read Also : ദിവസവും ഭാഗവതം കേട്ടാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
തായ്‌വാന്റെ വടക്ക് കിഴക്കൻ തീരപ്രദേശത്ത് 77 കിലോ മീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ ഭാഗീകമായി തകർന്നു. ഭൂഗർഭ പാതവഴിയുള്ള ഗതാഗതം സാധാരണ നിലയിലാണെന്ന് തായ്‌പേയ് സർക്കാർ വ്യക്തമാക്കി.
Post Your Comments