ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. സര്‍ക്കാരിനും യൂറോപ്പില്‍ കൃത്രിമ പ്രതിച്‌ഛായ സൃഷ്‌ടിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും സംശയനിഴലിലുള്ള ഇന്ത്യന്‍ ബിസിനിസ് സ്‌ഥാപനമായ ശ്രീവാസ്‌തവാ ഗ്രൂപ്പും ചേര്‍ന്ന് വമ്പന്‍ വ്യാജപ്രചരണം നടത്തിയെന്ന് യൂറോപ്പിൽ നിന്നുള്ള ഒരു എൻജിഒ. എന്നാൽ ഇത്തരം എൻജിഒകളുടെ വിശ്വാസ്യത എത്രത്തോളമെന്നു അറിയില്ല. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നു പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട് ബ്രസല്‍സ് ആസ്‌ഥാനമായ ഇ.യു. ഡിസ്‌ഇന്‍ഫോലാബ്‌സ് എന്ന എന്‍.ജി.ഒ. ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വാർത്തയ്ക്ക് പിന്നിലും സ്വാഭാവികമായും ചില ശക്തികളുടെ ഇടപെടൽ ആണ് സംശയിക്കുന്നത്.കാരണം കാശ്മീരിലേക്ക് യൂറോപ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങളെ എത്തിച്ച വന്‍കിട ബിസിനിസ് സ്‌ഥാപനമാണ് ശ്രീവാസ്‌തവ ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ ദൃശ്യ മാധ്യമ വാര്‍ത്താ ഏജന്‍സിയാണ് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍(എ.എന്‍.ഐ.). ഇതിന്റെ രണ്ടിന്റെയും വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണോ എന്നും വിലയിരുത്തൽ ഉണ്ട്.
read also: ഷർജീൽ ഇമാമുൾപ്പെടെ യു.എ.പി.എ കേസിൽ അകത്തയവരെ മോചിപ്പിക്കണമെന്ന് ‘കർഷകരുടെ’ പുതിയ ആവശ്യം
ഏഷ്യയില്‍ ഇന്ത്യയോട് എതിര്‍ക്കുന്ന രാജ്യങ്ങളെ പ്രത്യേകിച്ച് ചൈന, പാകിസ്‌താന്‍ എന്നീ രാജ്യങ്ങളെ ഇകഴ്‌ത്തിക്കാട്ടുകയും ഇന്ത്യയില്‍ ഈ രാജ്യങ്ങള്‍ക്കെതിരേയുള്ള വികാരം വലുതാക്കിയെടുക്കുകയുമാണ് ഈ വ്യാജവിവരദൗത്യത്തിന്റെ മുഖ്യലക്ഷ്യമെന്നാണ് ഇവരുടെ പക്ഷം. ഇതാണ് സംശയം ജനിപ്പിക്കുന്നതും. ഉദാഹരണമായി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച ലേഖനമാണ് ഇന്ത്യന്‍ ക്രോണിക്കിള്‍സില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ അത് ഇന്ത്യയുടെ അഭിമാനമായ നീക്കവും ആയിരുന്നു.
Post Your Comments