Latest NewsNewsIndia

കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയില്ല, പകരം കടൽത്തീരം വൃത്തിയാക്കി; ദമ്പതികളെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ബീച്ച്‌ സന്ദര്‍ശിച്ചതാണ് ഇവരുടെ ഹണിമൂണ്‍ പദ്ധതികള്‍ മാറ്റിക്കുറിക്കാൻ നിമിത്തമായത്

ബെം​ഗളുരു; കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോകാതെ കടൽത്തീരം വൃത്തിയാക്കിയ ദമ്പതികളെ പ്രശംസിച്ച് സോഷ്യൽ മീഡിയ, വിവാഹശേഷം ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് മുതിരാതെ കടല്‍ത്തീരങ്ങള്‍ ശുചിയാക്കാനിറങ്ങിയ ദമ്പതികള്‍ . അനുദീപ് ഹെഡ്ഗെ, മിനുഷ കാഞ്ചന്‍ ദമ്പതികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ദമ്പതികൾ‌ കര്‍ണാടകയിലെ ബീച്ചുകളാണ് ശുചിയാക്കുന്നത്. കര്‍ണാടകയിലെ ബൈന്‍ദൂര്‍ സ്വദേശിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനുദീപ് ഹെഡ്ഗെ. വിവാഹശേഷം കര്‍ണാടകയിലെ സോമേശ്വര്‍ ബീച്ച്‌ സന്ദര്‍ശിച്ചതാണ് ഇവരുടെ ഹണിമൂണ്‍ പദ്ധതികള്‍ മാറ്റിക്കുറിക്കാൻ നിമിത്തമായത്.

വൻ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ട് നിറഞ്ഞനിലയിലായിരുന്നു സോമേശ്വര്‍ ബീച്ചുണ്ടായിരുന്നത്. കരയില്‍ നിന്ന് ആളുകള്‍ മാലിന്യം കൊണ്ട് തള്ളുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എണ്ണൂറ് കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് ഇവര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ശേഖരിച്ചത് എന്നത് ഇവരുടെ പ്രവൃത്തിയുടെ മാഹാത്മ്യം വെളിവാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button