Latest NewsNewsIndia

കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകള്‍ നിങ്ങള്‍ ദയവായി അറിയാന്‍ ശ്രമിയ്ക്കൂ, ഒരിക്കലും കര്‍ഷകര്‍ക്ക് എതിരല്ല

നിയമത്തെ കുറിച്ച് തെറ്റിദ്ധരിപ്പിച്ചതാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിയ്ക്കാതെ തങ്ങള്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിവിധ കര്‍ഷക സംഘടനകള്‍ തങ്ങളുടെ നിലപാട് അറിയിച്ചതോടെ പുതിയ നിലപാട് സ്വീകരിച്ച് കേന്ദ്രം. എന്താണ് കാര്‍ഷിക നിയമമെന്നും ആ നിയമത്തിലെ വ്യവസ്ഥകള്‍ എന്താണെന്നും ദയവ് ചെയ്ത് അറിയാന്‍ ശ്രമിക്കൂ എന്ന് കര്‍ഷകരോട് കേന്ദ്രം ആവശ്യപ്പെട്ടു. നിയമത്തെ കുറിച്ച് ആരോ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും കേന്ദ്രം അറിയിച്ചു. കര്‍ഷക സംഘടനകളോട് ചര്‍ച്ചക്ക് തയാറാവണമെന്നും പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കാനുള്ള തീരുമാനത്തില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Read Also : സ്വര്‍ണക്കടത്ത് കേസില്‍ ത്വരിത നീക്കങ്ങളുമായി എന്‍ഐഎ, പ്രതികള്‍ യുഎഇയില്‍

പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് കര്‍ഷകര്‍ നിലാപാടെടുത്തതോടെയാണ് അഞ്ചിന നിര്‍ദേശങ്ങളുമായി കര്‍ഷകര്‍ക്കു മുന്നില്‍ എത്തിയത്.ചര്‍ച്ചക്കു തയാറാവാത്ത കര്‍ഷകര്‍കരോട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉറപ്പായും പാലിക്കുമെന്നും കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് സമരത്തിനെത്തിയ കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷകരുടെ പുതിയ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button