പെന്‍സില്‍വാനിയ : കരിങ്കഴുകന്‍മാരുടെ കൂട്ടം ജനവാസ മേഖലയില്‍ പറന്നിറങ്ങി കൂട്ടത്തോടെ ഛര്‍ദ്ദിക്കുന്നു, ഛര്‍ദ്ദിക്കുന്നത് ചീഞ്ഞളിഞ്ഞ മാംസങ്ങള്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ നഗരത്തിലാണ് സംഭവം. കഴുകന്മാര്‍ ഇവിടെ പറന്നിറങ്ങിയതുകാരണം നൂറ് കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകളുടെ മേല്‍ക്കൂര കൊത്തിയും പോറല്‍ ഏല്‍പ്പിച്ചും നശിപ്പിച്ചു.
Read Also : ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക ജനതയെ അഭിസംബോധന ചെയ്യും
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ഇവയുടെ വിസര്‍ജ്യവും വായില്‍ നിന്ന് വീഴുന്ന ഉച്ഛിഷ്ടവും രോഗഭീതിയും ഉണ്ടാക്കി. പലപ്പോഴും ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ഇവ ഛര്‍ദിക്കുകയും ചെയ്തു. കഴുകന്മാരുടെ ഛര്‍ദ്ദില്‍ ലോഹങ്ങളില്‍ തുരുമ്പുണ്ടാക്കുകയും ചെയ്യും.
ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രശസ്ത സിനിമ ‘ദ ബേര്‍ഡ്‌സി’നെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ് തങ്ങളുടേതെന്നാണ് പെന്‍സില്‍വാനിയയിലെ മാരിയറ്റ് നിവാസികള്‍ പറയുന്നത്. വീടുകളുടെ പരിസരത്ത് ഇവയുടെ ഛര്‍ദ്ദില്‍ വന്നുവീണത്തോടെ അവിടം ‘ഒരായിരം ശവങ്ങള്‍ പഴുത്തു നാറുന്ന’ ദുര്‍ഗന്ധമാണ് പ്രദേശത്തുണ്ടാക്കിയത് എന്ന് മാരിയെറ്റ നിവാസികളില്‍ ചിലര്‍ പറഞ്ഞു.
ഒരു മരക്കൊമ്പില്‍ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. പാത്രം മുട്ടിയും, വെടിവെച്ചും, കവണയ്ക്ക് കല്ലടിച്ചും ഈ കഴുകന്മാര്‍ ഓടിക്കാന്‍ ഏറെ പണിപ്പെട്ടു. ചിലര്‍ കണ്ടാല്‍ പേടിക്കുന്ന കോലങ്ങള്‍ നോക്കുകുത്തികളാക്കി വെച്ചും കഴുകന്‍ പടയെ ഓടിച്ചുവിടാന്‍ ശ്രമിച്ചു. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന പക്ഷികളായതിനാല്‍ ഇവയെ കൊല്ലാനും സാധിക്കില്ല.
Post Your Comments