CinemaLatest NewsNewsIndiaEntertainment

പാവപ്പെട്ടവരെ സഹായിക്കാൻ 10 കോടി ലോൺ എടുത്ത് സോനു സൂദ്; പണയപ്പെടുത്തിയത് ഈ വസ്തുക്കൾ

പാവങ്ങൾക്കായി എന്നും സോനു ഉണ്ടാകും

ലോക്ഡൗണിൽ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുത്ത് സഹായങ്ങൾ നൽകി ജനശ്രദ്ധ നേടിയ നടനാണ് സോനു സൂദ്. ഇപ്പോഴിതാ, പാവങ്ങളെ സഹായിക്കാൻ താരം 10 കോടി രൂപ ബാങ്കിൽ നിന്നും ലോണെടുത്തതായി റിപ്പോർട്ട്.

Also Read: ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല; അഹാനയുടെ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം

സെപ്റ്റംബർ 15ന് കരാർ ഒപ്പിട്ട് നവംബര്‍ 24ന് ഇത് റജിസ്റ്റര്‍ ചെയ്തു. ലോൺ എടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റെയും ഭാര്യയുടെയും പേരിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ളാറ്റുകളും പണയപ്പെടുത്തിയാണ് ലോൺ എടുത്തിരിക്കുന്നത്. കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന വാടക തുകയാണ് ലോൺ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

സോനു സൂദ് നേരത്തെ 1500 പിപിഇ കിറ്റുകള്‍ പഞ്ചാബില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ മുംബൈയിലെ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യത്തിനായി വിട്ടുനല്‍കിയിരുന്നു. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ലഭിക്കുന്ന സഹായ അപേക്ഷകൾ നോക്കി, അർഹരായവർക്ക് സാമ്പത്തിക സഹായം നൽകാനും അദ്ദേഹം മടിക്കാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button