Latest NewsKeralaNews

വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി, വെട്ടുന്നത് ബിജെപി വോട്ടര്‍മാരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ നടക്കുന്നത് വന്‍ തിരിമറിയെന്ന് ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍. ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുളളതുകൊണ്ട് തന്റെ ഭാര്യയുടെ മാതാപിതാക്കളെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി ഭരണത്തില്‍ എത്താനുളള സാഹചര്യം എല്ലാമുണ്ടെന്നും പക്ഷേ വോട്ടേഴ്സ് ലിസ്റ്റില്‍ എന്തൊക്കെയോ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്, രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടകള്‍ തകരുന്നു : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയത്ത് താമസിക്കുന്ന തന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലായെന്ന് ഇന്നലെ രാവിലെയാണ് അറിഞ്ഞത്. അന്വേഷിച്ചപ്പോള്‍ വീട്ടില്‍ ആളില്ലാത്തതുകൊണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നാണ് പറഞ്ഞതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

ഭാര്യയുടെ അച്ഛനും അമ്മയും വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവര്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുളളതുകൊണ്ടാണ് വോട്ടര്‍ പട്ടികയില്‍ നിന്നും കട്ട് ചെയ്തത് എന്നുവേണം കരുതേണ്ടത്. പ്രായമായവര്‍ ആയതു കൊണ്ട് ഇത് അവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തരം തിരിമറികള്‍ നടന്ന് വോട്ടു മറിച്ചാല്‍ പോലും ബി ജെ പി ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button